Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.m.a. Salam

ച​ര്‍​ച്ച​ക​ള്‍ അ​ന​വ​സ​ര​ത്തി​ൽ, നേ​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണം: മു​സ്‌​ലീം ലീ​ഗ്

മലപ്പുറം: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം തെ​രു​വി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്ക​ലാ​ണെ​ന്ന് മു​സ്‌​ലീം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന നേ​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ലാം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്ക​ണ​മെ​ങ്കി​ല്‍ വോ​ട്ടെ​ണ്ണി ക​ഴി​യ​ണം. അ​തി​ല്‍ ഭൂ​രി​പ​ക്ഷം വേ​ണം. അ​തി​നു​ശേ​ഷ​മേ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന ച​ര്‍​ച്ച ആ​വ​ശ്യ​മു​ള്ളു.

കോ​ണ്‍​ഗ്ര​സി​ല്‍ ഇ​പ്പോ​ള്‍ ഇ​ത്ത​ര​മൊ​രു ച​ര്‍​ച്ച ഉ​ചി​ത​മാ​യ ന​ട​പ​ടി​യ​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മ​ഹാ​ത്യാ​ഗ​ത്തെ വി​സ്മ​രി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. വോ​ട്ട​ര്‍​മാ​രു​ടെ​യും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ​യും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് നേ​താ​ക്ക​ന്‍​മാ​ര്‍ പോ​ക​രു​തെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ മു​ന്‍​പും മ​ത്സ​രി​ക്കാ​ത്ത​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ച​ര്‍​ച്ച​ക​ള്‍ അ​ന​വ​സ​ര​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ലീ​ഗി​നോ​ട് ആ​രും ചോ​ദി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ണ്‍​ഗ്ര​സ് ആ​ര് ചു​ണ്ടി​ക്കാ​ട്ടി​യാ​ലും അം​ഗീ​ക​രി​ക്കും.

ലീ​ഗ് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ല്‍​കും. നേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കാ​നു​ള്ള ക​ഴി​വ് കോ​ണ്‍​ഗ്ര​സി​നു​ണ്ട്. അ​ത് അ​വ​ര്‍ ത​ന്നെ ചെ​യ്യും. അ​ഞ്ചി​ലേ​റെ മ​ന്ത്രി സ്ഥാ​ന​ത്തി​ന് ലീ​ഗി​ന് അ​ര്‍​ഹ​ത​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

Latest News

Corehub Up